കുടുംബശ്രീ
🌸 കുടുംബശ്രീ 🌸
സ്ത്രീ ശാക്തീകരണം • ദാരിദ്ര്യ നിർമാർജനം • സ്വയംപര്യാപ്തത
സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കുടുംബങ്ങളുടെ പുരോഗതിയും സമൂഹത്തിന്റെ സമഗ്ര വികസനവും.
കുടുംബശ്രീയെക്കുറിച്ച്
കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിനും ദാരിദ്ര്യ നിർമാർജനത്തിനും സംഭാവന നൽകുന്ന ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത, സ്വയംതൊഴിൽ, സംരംഭകത്വം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അയൽക്കൂട്ടങ്ങൾ (NHG), ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (ADS), കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) എന്നീ ത്രിതല സംവിധാനങ്ങളിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.
കുടുംബശ്രീയുടെ സംഘടനാ ഘടന
അയൽക്കൂട്ടം (NHG)
കുടുംബശ്രീയുടെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടം. സമ്പാദ്യം, വായ്പ, കൂട്ടായ പ്രവർത്തനങ്ങൾ, ഉപജീവന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (ADS)
വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS)
ഗ്രാമപഞ്ചായത്ത് തലത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു.
കുടുംബശ്രീയുടെ പ്രധാന പ്രവർത്തനങ്ങൾ
സാമ്പത്തിക ശാക്തീകരണം
സമ്പാദ്യം, വായ്പാ പ്രവർത്തനങ്ങൾ, ബാങ്ക് ലിങ്കേജ്, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
കൃഷിയും ഉപജീവനവും
കൂട്ടുകൃഷി, കാർഷിക പ്രവർത്തനങ്ങൾ, ഭക്ഷ്യസുരക്ഷ, ഉപജീവന പദ്ധതികൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നു.
സാമൂഹിക വികസനം
സ്ത്രീകളുടെ നേതൃത്വവികസനം, സാമൂഹിക പങ്കാളിത്തം, ബോധവൽക്കരണം, സമൂഹാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു.
കുന്നുകര ഗ്രാമപഞ്ചായത്ത് CDS ഭരണസമിതി അംഗങ്ങൾ
കുന്നുകര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) അംഗങ്ങളുടെ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
| ക്രമ നമ്പർ | പേര് | വാർഡ് നമ്പർ | വാർഡിന്റെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|
| 1 | സുധ വിജയൻ (സി.ഡി.എസ്. ചെയർപേഴ്സൺ) | 13 | വയൽക്കര വെസ്റ്റ് | 8086129508 |
| 2 | ഷൈല വിജയൻ | 2 | ആറ്റുപുറം | 8592057589 |
| 3 | ഷേർലി സുരേഷ് | 3 | അയിരൂർ | 9846896665 |
| 4 | ഷിജി ജോഷി | 5 | മലായിക്കുന്ന് | 9778084436 |
| 5 | ശ്രീജ ഓമനകുട്ടൻ | 14 | ചെറിയതേയ്ക്കാനം | 9539780359 |
| 6 | റെമീന റെഫീക്ക് | 12 | വയൽക്കര ഈസ്റ്റ് | 8138881876 |
| 7 | ഷിജി സിദ്ധാർത്ഥൻ | 1 | നോർത്ത് കുത്തിയതോട് | 8113033581 |
| 8 | സനിത സനിൽ | 4 | നോർത്ത് അടുവാശ്ശേരി | 9562616780 |
| 9 | സബിത അജേഷ് | 6 | വാസുദേവപുരം | 9497029114 |
| 10 | രമ ഹരികുമാർ | 7 | സൗത്ത് അടുവാശ്ശേരി | 9526891398 |
| 11 | രശ്മി പ്രൈജു | 8 | കുറ്റിപ്പുഴ | 7994168009 |
| 12 | ലതാമണി | 9 | കുന്നുകര സൗത്ത് | 9947351154 |
| 13 | ലേഖ പോൾ | 10 | കുന്നുകര ഈസ്റ്റ് | 9895903787 |
| 14 | ജീസ മോഹനൻ | 11 | കുന്നുകര വെസ്റ്റ് | 9778378783 |
| 15 | കുമാരി ഉണ്ണികൃഷ്ണൻ | 15 | ചാലാക്ക | 7994007561 |
| 16 | ജിജി ജോസഫ് | 16 | സൗത്ത് കുത്തിയതോട് | 9961130321 |