ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കുന്നുകര ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

ചരിത്രമുറങ്ങുന്ന കുത്തിയതോട് പഴയ പള്ളിയുംനാവല്ലൂര്‍ ക്ഷേത്ര പരിസരവുംഷാരിക്കല്‍ ഭഗവതിക്ഷേത്രവും ചരിത്രമുണര്‍ത്തുന്ന കളരികളും ഈ ഗ്രാമത്തിന്റെ സവിശേഷകളാണ്.1930-കളില്‍ ഈ നാടിനെ പ്രതിനിധീകരിച്ചിരുന്ന എം.എല്‍.സി. എ.ജി. മേനോന്റെസംഭാവനയാണ്. (അദ്ദേഹത്തിന്റെ ജന്മദേശം പുത്തന്‍വേലിക്കര) പറവൂര്‍ മുതല്‍മ ലയാറ്റൂര്‍ വരെ നേര്‍വരയായി കിടക്കുന്ന റോഡ് ഇന്നാട്ടുകാര്‍ക്ക് വലിയൊരുവരദാനമായിരുന്നു. കേരളത്തിന് കുറുകെ കിടക്കുന്ന ഏറ്റവും നീളമുള്ള നേര്‍രേഖഇതായിരിക്കും. 1-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 1904-ല്‍ സ്ഥാപിതമായഗവ.എല്‍.പി.എസ് ഈ ഗ്രാമത്തിലെ ആദ്യകാലത്തെ വിദ്യാലയമാണ്. ഇവിടുത്തെകൃഷിനിലങ്ങളില്‍ ബഹുഭൂരിപക്ഷവും ജന്മിമാരുടെതായിരുന്നു. പുറത്തുള്ളജന്മിമാര്‍ക്കും ഇവിടെ ഭൂമിയുണ്ടായിരുന്നു. പാടവും പറമ്പുമായി കഴിയുന്ന ഈനാട്ടിലെ സാധാരണക്കാരന്റെ ജീവതത്തില്‍ ഒരു ചലനം സൃഷ്ടിച്ചു എന്നു പറയാവുന്നആദ്യത്തെ സംഭവം 1959-ല്‍ നിലവില്‍ വന്ന കാര്‍ഷിക ബില്ലാണ്. അത് ഒട്ടേറെകര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു. നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളുംഫലവൃക്ഷങ്ങളും പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്നത്വളരെ മനോഹരമായ കാഴ്ചയാണ്. പഞ്ചായത്തില്‍ പ്രാധനമായും മൂന്നുകുന്നുകളാണുള്ളത്. ഇതിന്റെ മൊത്തം വിസ്തൃതി ഏകദേശം 15 ഹെക്ടറോളം വരും.ഭൂപരിഷ്ക്കരണ നിയമം വരുന്നതിനുമുമ്പുള്ള പഞ്ചായത്തിലെ സ്ഥിതി യഥാര്‍ത്ഥ ഉടമകര്‍ഷകന് ഭൂമി നല്‍കി അവരെക്കൊണ്ട് കൃഷി ചെയ്യിച്ച് പാട്ടമായും വാരമായുംവിളയുടെ പങ്ക് കൈപ്പറ്റിയിരുന്നു. ഒറ്റിപണയംപാട്ടംവാരംകാണംഎന്നിങ്ങനെ ചില രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ഷകരെ ഭൂമിഏല്പിക്കുന്നത്. വിത്ത്വളംസംരക്ഷണം എന്നിവയൊക്കെ കര്‍ഷകന്റെചുമതലയിലായിരുന്നു. കൃഷിനാശം സംഭവിച്ചാലും ഭൂടമയുടെ ഭാഗംവീഴ്ചയില്ലാതെനല്‍കണമായിരുന്നു. ഓണംവിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ ആഘോഷത്തിനുവേണ്ട വാഴക്കുലവെളിച്ചെണ്ണപപ്പടം ഇത്യാദി കാഴ്ചകള്‍ കര്‍ഷകര്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. കാഴ്ച വയ്ക്കുന്നവര്‍ക്ക് മൂന്നാം ഓണനാള്‍കൊലച്ചോറെന്ന് പഴമക്കാര്‍ പറയുന്ന അവിട്ടസദ്യയും നല്‍കിയിരുന്നു കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും തമ്മിലുള്ള ബന്ധവും വ്യത്യസ്തമായിരുന്നു.കൂലി പണമായല്ല നല്‍കിയിരുന്നത്. നെല്ല്മറ്റു വിളയുല്‍പ്പന്നങ്ങള്‍എന്നിവയായിട്ടായിരുന്നു. ഓണത്തിനും വിഷുവിനും ഓണപ്പുടവയും വിഷുക്കൈനീട്ടവും നല്‍കിയിരുന്നു. കൊയ്ത്തുപതം ആറിന് ഒന്നായിരുന്നു. പാടം കൊയ്ത് കഴിഞ്ഞാല്‍കറ്റ തലച്ചുമടായിട്ടായിരുന്നു കളങ്ങളില്‍ എത്തിച്ചിരുന്നത്. പുഞ്ചയായാലുംവിരിപ്പായാലും മുണ്ടകനായാലും ജലസേചന സൌകര്യമോ ഓരു വെള്ളം തടയുന്നതിനോ ഉള്ളസംവിധാനമോ അന്നുണ്ടായിരുന്നില്ല എന്നതു കൊണ്ട് തന്നെ ഒരുപ്പൂകൃഷിയായിരുന്നു നടന്നിരുന്നത്. മഴയെമാത്രം ആശ്രയിച്ചിരുന്ന ദേവമാതൃകയിലായിരുന്നു കൃഷി ചെയ്തിരുന്നത്. മഴ പിഴച്ചാല്‍ കര്‍ഷകന്കഞ്ഞിയില്ലാത്ത സ്ഥിതിയായിരുന്നു. അന്നത്തെ പ്രധാന വിത്തിനങ്ങള്‍ഓണമുട്ടന്‍, പൊക്കാളിചീമച്ചീരജീരകത്തരിഞവരഎരുമക്കാരിആര്യന്‍തുടങ്ങിയവയായിരുന്നു. വളക്രമവും വ്യത്യസ്തമായിരുന്നു. ചാണകംചാരംപച്ചിലവളങ്ങള്‍ എന്നിവയായിരുന്നു അന്നത്തെ കര്‍ഷകര്‍ നിലത്തില്‍ വളമായിചേര്‍ത്തിരിക്കുന്നത്. നിലമൊരുക്കുന്നത് കന്നുപൂട്ടിയായിരുന്നു.തേകുമ്പോഴും ചക്രം ചവിട്ടുമ്പോഴും നാടന്‍പാട്ട് ഈണത്തില്‍ പാടിയിരുന്നു.ജോലിഭാരം ലഘൂകരിക്കുന്നതിനും ചെയ്യുന്ന പണിയുടെ അളവറിയുന്നതിനും ഇത്സഹായിച്ചിരുന്നു. കരിമ്പുകൃഷിയും നടന്നിരുന്നു. കരിമ്പാട്ടിശര്‍ക്കരയാക്കുന്നതും ഇവിടെ വച്ചുതന്നെയായിരുന്നു. കരിമ്പുകൃഷിനാമാവശേഷമായതോടെ ജംബുക വര്‍ഗ്ഗവും നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി.പ്രധാനമായും റോഡു ഗതാഗതം മാത്രമാണ് പഞ്ചായത്തില്‍ ഉള്ളത്. പഞ്ചായത്തിന്റെഇരു ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന 1930-കളില്‍ പണി കഴിപ്പിച്ച അങ്കമാലിമാഞ്ഞാലി റോഡും കുറുമശ്ശേരി കണക്കന്‍കടവ് റോഡുമാണ് പ്രധാന റോഡുകള്‍.ആകെയുള്ള വ്യവസായം എന്ന് പറയാവുന്നത് ഇഷ്ടിക വ്യവസായം മാത്രമായിരുന്നു.കാലാകാലങ്ങളിലായി ഇവിടെ നിലനിന്നു പോന്നിട്ടുള്ള സമുദായ സൌഹാര്‍ദ്ദംനല്ലൊരു മാതൃകയാണ്. സാംസ്കാരിക രംഗത്ത് വിവിധ മതങ്ങളുടെ സംഭാവനകരുത്തുറ്റതാണ്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, സംഘടനകളുടെയുംസ്ഥാപനങ്ങളുടെയും വാര്‍ഷികങ്ങള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകുന്നു.