വര്‍ക്കിംഗ് ഗ്രൂപ്പ്
കുന്നുകര ഗ്രാമപഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പ് 21.01.2026 തീയതിയിലെ 1(2) നമ്പര്‍ തീരുമാനപ്രകാരം പുനംസംഘടിപ്പിച്ചു തീരുമാനിച്ചു.
വര്‍ക്കിംഗ് ഗ്രൂപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിനും വികസന ആവശ്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ മേഖലകളിലെ പദ്ധതികൾ രൂപീകരിക്കുന്നതിനുമായി രൂപീകരിക്കുന്ന സമിതിയാണ് പ്രവർത്തക ഗ്രൂപ്പ്. ബന്ധപ്പെട്ട മേഖലകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തക ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. പദ്ധതികളുടെ ആവശ്യകത കണ്ടെത്തൽ, നിർദ്ദേശങ്ങൾ തയ്യാറാക്കൽ, മുൻഗണന നിശ്ചയിക്കൽ, പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കൽ എന്നിവ പ്രവർത്തക ഗ്രൂപ്പുകളുടെ പ്രധാന ചുമതലകളാണ്.