ജാഗ്രതസമിതി

ജാഗ്രത സമിതി

എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കാവുന്നതാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  1. സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും തീരാ നിഷേധത്തിനും എതിരെ ശക്ത ഇടപെടലുകളും പരിഹാരത്തിനും വേണ്ട ക്രമീകരണം ഉറപ്പാക്കുകയും ചെയ്യുക.
  2. സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്യുക.
  3. ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികൾ, പ്രശ്നങ്ങൾ എന്നിവ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർപ്രവർത്തനങ്ങളിലൂടെ ഇതിന്റെ ഫലം താഴെ തലം വരെ എത്തിക്കുകയും ചെയ്യുക.
  4. സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനുള്ള സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക. ഏകദേശം ഒരേ ലക്ഷ്യത്തോടെ മറ്റു ഇതര ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുക.
  5. സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ പ്രശ്നങ്ങളുണ്ടാകാത്ത സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  6. ലക്ഷ്യപ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാക്കുകയും ജനകീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
  7. ദുരുപയോഗമാകുന്ന സാഹചര്യങ്ങളുടെ സ്ത്രീശിശു പ്രവർത്തനങ്ങൾക്ക് സമൂഹവും നിരീക്ഷണവും പിന്തുണയും നൽകുക.

ജാഗ്രത സമിതി ഘടനഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

കുന്നുകര ഗ്രാമപഞ്ചായത്തിലെ ജാഗ്രത സമിതി 02.06.2026 തീയതിയിലെ പഞ്ചായത്ത് ഭരണസമിതിയുടെ 5-ാം നമ്പര്‍ തീരുമാനപ്രകാരം പുനംസംഘടിപ്പിച്ചു.

പഞ്ചായത്തുതല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.

  1. ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  2. വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്
  3. കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
  4. കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി

അംഗങ്ങൾ

  1. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
  2. അഭിഭാഷക
  3. സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ/സബ് ഇൻസ്പെക്ടർ
  4. എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
  5. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
  6. സി.ഡി.എസ് ചെയർപേഴ്സൺ
  7. വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

ക്ഷണിതാക്കൾ

  1. ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) പ്രതിനിധി
  2. വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
ക്രമ നംപദവിപേര്
1ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗീത കൃഷ്ണന്‍
2വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്സി യു ജബ്ബാര്‍
3കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർഅഞ്ചു ജോസ്
4കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറിസുധീര്‍ പി എസ്
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺരതി സാബു
6അഭിഭാഷക 
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ 
8എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തകമായ ബാബു
9പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർടിന്‍റു സാറാ രാജു
10സി.ഡി.എസ് ചെയർപേഴ്സൺസുധ വിജയന്‍
11വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾയമുന കെ വി

 

വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ 

വാർഡ് തല ജാഗ്രത സമിതി ഘടന:

അംഗങ്ങൾ:

  • ചെയർ പേഴ്സൺ : വാർഡ് മെമ്പർ
  • വൈസ് ചെയർ പേഴ്സൺ : ADS പ്രസിഡന്റ് /  തിരഞ്ഞെടുക്കുന്ന വനിത
  • കൺവീനർ : അങ്കണവാടി വർക്കർ
  • ജോയിന്റ് കൺവീനർ: വനിത കമ്മ്യൂണിറ്റി വർക്കർ 

(ആശ, SC/ST പ്രൊമോട്ടർ,പ്രേരക്)

മറ്റു അംഗങ്ങൾ:

  • പൊതുസമ്മതനായ ഒരാൾ
  • സന്നദ്ധ സംഘടന പ്രധിനിധി
  • രാഷ്ട്രീയ പാർട്ടി 2 പ്രധിനിധികൾ (ഒരാൾ സ്ത്രീ)
  • ADS /CDS പ്രധിനിധി 

ക്ഷണിതാക്കൾ:

  • വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
  • ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റി പ്രധിനിധി
  • വാർഡിലെ വിദ്യാലയത്തിലെ അദ്ധ്യാപിക
  • വാർഡ് വികസന സമിതി കൺവീനർ
  • ബാല സഭ പ്രധിനിധി