സഹായങ്ങളും പിന്തുണയും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
STRAY DOG മാനേജ്മെന്റ് കമ്മിറ്റി (SDMC)

കുന്നുകര ഗ്രാമപഞ്ചായത്ത്

STRAY DOG MANAGEMENT COMMITTEE

തെരുവുനായ മാനേജ്മെന്റ് കമ്മിറ്റി (SDMC)

തെരുവുനായ നിയന്ത്രണം – കമ്മിറ്റി രൂപീകരണം

കമ്മിറ്റി രൂപീകരണം സംബന്ധിച്ച്

തെരുവുനായ നിയന്ത്രണം – ദയാവധം നടപ്പിലാക്കുന്നത് സംബന്ധിച്ച സ.ഉ. (കൈ) 116/2026/LSGD, തീയതി 22.08.2026 നമ്പർ ഉത്തരവ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ STRAY DOG MANAGEMENT COMMITTEE (SDMC) താഴെപ്പറയുന്ന വിധത്തിൽ 08.09.2026 തീയതിയിലെ സാധാരണ കമ്മിറ്റിയുടെ 20/1 നമ്പർ തീരുമാനപ്രകാരം രൂപീകരിക്കാൻ തീരുമാനിച്ചു.

കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ

1

ചെയർപേഴ്സൺ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

2

കൺവീനർ

ഗ്രാമപഞ്ചായത്ത് സെക്രട്ടറി

3

ബന്ധപ്പെട്ട വാർഡ് മെമ്പർമാർ

ബന്ധപ്പെട്ട വാർഡുകളിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ

4

വെറ്ററിനറി സർജൻ

വെറ്ററിനറി ഡിസ്പെൻസറി, കുന്നുകര

5

ABC കേന്ദ്രത്തിന്റെ പ്രോജക്ട് ഇൻ-ചാർജ് ഓഫീസർ

അനിമൽ ബർത്ത് കൺട്രോൾ (ABC) കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ

6

മെഡിക്കൽ ഓഫീസർ

കുടുംബാരോഗ്യ കേന്ദ്രം, കുന്നുകര

7

സംസ്ഥാന വെൽഫെയർ ബോർഡ് പ്രതിനിധി

ബോർഡ് നിർദ്ദേശിക്കുന്ന പ്രകാരമുള്ള പ്രതിനിധി